ക്രൈസ്തവസഭയുടെ സേവനചരിത്രം വിസ്മരിക്കപ്പെടുന്നു: മാർ ജോസഫ് പെരുന്തോട്ടം

ക്രൈസ്തവസഭ കേരളസമൂഹത്തിനു നൽകിയ ത്യാഗപൂർണ്ണമായ സംഭാവനകൾ വിസ്മരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. മാർ ജെയിംസ് കാളാശേരിയുടെ 72ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർച്ചുബിഷപ്പ്സ് ഹൗസിൽ നടത്തിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭയിലും സമൂഹത്തിലും ധീരമായ നേതൃത്വം വഹിച്ച ചരിത്രപുരുഷനായിരുന്നു മാർ ജെയിംസ് കാളാശേരിയെന്നും ക്രൈസ്തവസഭയുടെ സേവനചരിത്രം സമൂഹം മനസിലാക്കണമെന്നും ഇത് പുതുതലമുറക്ക് പ്രചോദനമാകണമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയുടെ ചരിത്രഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിന്റെ ആദ്യപുസ്തകമായ ‘കേരളവികസനത്തിൽ സഭയുടെ സംഭാവനകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ ഈ പുസ്തകം അതിരൂപതാ ചരിത്ര കമ്മീഷനാണ് പ്രസിദ്ധീകരിച്ചത്. റവ. ഡോ. സേവ്യർ കൂടപ്പുഴ ആദ്യ കോപ്പി ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.