എല്ലാവരും ദൈവത്തിന്റെ പരുശുദ്ധിയിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവർ: മാർ പെരുന്തോട്ടം

ഭരണങ്ങാനം: എല്ലാവരും ദൈവത്തിന്റെ പരുശുദ്ധിയിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ഭരണങ്ങാനത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ പരിശുദ്ധിയിൽ പങ്കു ചേരുമ്പോൾ ആണ് പാപം മൂലം നഷ്ടപെട്ട ദൈവഛായ തിരിച്ചു കിട്ടുന്നത്. അൽഫോൻസാമ്മ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കു ചേർന്നു. ചെറുപ്പം മുതലെ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കു ചേരാൻ ഉള്ള ആഗ്രഹം അല്ഫോന്സാമ്മക്ക് ഉണ്ടായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവത്തോട് സഹകരിച്ച് ദൈവിക ജ്ഞാനത്തിൽ വളർന്നു അൽഫോൻസാമ്മയുടെ ജീവിത വിശുദ്ധിക്കാധാരം ദൈവിക ജ്ഞാനം ആണ്. ദൈവത്തിന്റെ പദ്ധതി അനുസരിച്ച് ജീവിത വിശുദ്ധി പ്രാപിക്കാൻ എല്ലാവരും ശ്രമിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ജപമാല മെഴുകുതിരി പ്രതീക്ഷണത്തിന് ശേഷം മാർഗം തെളിച്ച മാർത്തോമ്മാ എന്ന ഫ്യൂഷൻ മെഗാ ഷോ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.