കാവുകാട്ട് പിതാവ് കരുണയുടെ മറ്റൊരു മുഖം ആയിരുന്നു: മാർ ജോസഫ് പൗവത്തിൽ

കാരുണ്യത്തിന്റെ ദർശനങ്ങൾ സമൂഹത്തിനു പകർന്നു നൽകിയ പുണ്യ പുരുഷനായിരുന്നു കാവുകാട്ട് പിതാവെന്ന് മാർ ജോസഫ് പൗവത്തിൽ. കാവുകാട്ട് പിതാവിന്റെ നാൽപ്പത്തി ഒൻപതാം ചരമവാർഷികത്തോട് അനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

കാവുകാട്ട് പിതാവിന്റെ ജീവിതം മുഴുവൻ സേവനത്തിൽ അധിഷ്ഠിതമായിരുന്നു എന്നും സഹായവുമായി ഏതു നിമിഷവും അദ്ദേഹം ഓടിയെത്തുവാൻ തയ്യാറായിരുന്നു എന്നും മാർ ജോസഫ് പൗവ്വത്തിൽ ഓർമിച്ചു. കാവുകാട്ട് പിതാവിന്റെ ഓർമ്മ പുതിക്കി പതിനായിരക്കണക്കിന് ആളുകളാണ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിൽ എത്തിയത്. രാവിലെ മുതൽ വിവിധ സമയങ്ങളിലായി നടന്ന വിശുദ്ധ കുബാനയിൽ പിതാക്കന്മാർ മുഖ്യ കാർമികത്വം വഹിച്ചു.

പൊതിച്ചോർ നേർച്ചയുടെ വെഞ്ചരിപ്പ് കർമ്മം സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.