മഹനീയ മാതൃത്വ മനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്

മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവന്റെ സംരക്ഷണം സഭയുടെയും സമൂഹത്തിന്റെയും കടമയായി നാം സ്വീകരിക്കണമെന്നും മാർ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം, ജീവന്റെ സംരക്ഷണത്തിന്റെ പ്രധാന സന്ദേശമായി സ്വീകരിക്കണമെന്ന് കമ്മീഷൻ മെമ്പർ ബിഷപ് മാർ ജോസ് പുളിക്കൽ അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു.

‘മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’ എന്ന ക്യാമ്പയിനിന്റെ പോസ്റ്റർ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസിനു നൽകി പ്രകാശനം ചെയ്തു. ഈ സന്ദേശം പ്രത്യേക പ്രചാരണ പരിപാടികളിലൂടെ സഭയിലും സമൂഹത്തിലും സജീവമാക്കിക്കൊണ്ട് നന്മനിറഞ്ഞ കുടുംബങ്ങളും സാമൂഹ്യ സഹവർത്തിത്വം നിറഞ്ഞ കൂട്ടായ്‍മകളും രൂപപ്പെടുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ക്യാമ്പയിനിൻ്റെ ലക്‌ഷ്യം. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജീവന്റെ സംരക്ഷണം, മാതൃത്വം, വൈവാഹിക വിശുദ്ധി, കുടുംബജീവിതത്തിന്റെ ധന്യത എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിക്കുവാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും പ്രധാന വിദേശ ഭാഷകളിലും അടക്കം 60 ഭാഷകളിൽ ഈ സന്ദേശം ആഗോള തലത്തിൽ എത്തിക്കുന്നതാണെന്ന് പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.

കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആൻ്റണി മൂലയിൽ, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, സിബിസിഐ കൗൺസിൽ അൽമായ സെക്രട്ടറി ഷെവലിയർ വി. സി. സെബാസ്റ്റ്യൻ, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ലൈറ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം, മാതൃവേദി പ്രസിഡണ്ട് ഡോ. കെ. വി. റീത്താമ്മ, മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൺ പാണങ്ങാടൻ, കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.