വൈ​ദ്യ​ശാ​സ്ത്ര രം​ഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശു​ശ്രൂ​ഷ​ക​ർ​ക്ക് കഴിയണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വൈ​ദ്യ​ശാ​സ്ത്ര രം​ഗം മാ​റ്റ​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ക​യാ​ണ് അ​തു​ൾ​ക്കൊ​ള്ളാ​ൻ ശു​ശ്രൂ​ഷ​ക​ർ​ക്ക് ക​ഴി​യ​ണമെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ​യും ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ന്‍റെ മ​ന​സുകൂ​ടി പ​ഠി​ച്ച് ചി​കി​ൽ​സ ന​ൽ​ക​ണ​മെ​ന്നും മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക​ത​യും ഇ​തു ത​ന്നെ​യാ​ണെ​ന്ന് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി. അദ്ദേഹം കൂട്ടിച്ചേർത്തു.

റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ വേ​ൾ​ഡ് സൈ​ക്യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റോ​യി ക​ള്ളി​വ​യ​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ.​ആ​നി സി​റി​യ​ക് സ്വാ​ഗ​ത​വും ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി കു​ള​മാ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.