മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​ശ്വാ​സ​പൂ​ർ​വം ചി​ന്തി​ക്ക​ണം: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

മൂ​വാ​റ്റു​പു​ഴ: മ​ര​ണ​ത്തെ​യും മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മ​ര​ണ​ത്തെ​യും ക്രൈ​സ്ത​വ​ർ വി​ശ്വാ​സ​പൂ​ർ​വം ചി​ന്തി​ക്ക​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ ഡോ​ക്‌​ട്രൈ​ന​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ഇ​ടു​ക്കി-​കോ​ത​മം​ഗ​ലം രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നെ​സ്റ്റി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക ദൈ​വ​ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി യു​ഗാ​ന്ത്യ ദൈ​വ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​സ്റ്റ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും റ​വ.​ഡോ. ജോ​ർ​ജ് കു​ഴു​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.