കുടുംബങ്ങളെ സഭയുടെ മുഖ്യധാരയിൽ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

സഭയുടെ മുഖ്യധാരയിൽ കുടുംബങ്ങളെ ചേർത്ത് നിറുത്തി ആത്മീയമേഖലയിൽ മാത്രമല്ല, ഭൗതിക തലത്തിൽ ശക്തിപ്പെടുത്തുമെന്നും കുടുബങ്ങളിലൂടെയാണ് സഭ ജീവിച്ചുവളരുന്നതെന്നും കാഞ്ഞിരപ്പിള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പിള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരിക്കുന്ന കുടുബവർഷാചരണത്തിന്റെ ഭാഗമായി രൂപതാ തലത്തിൽ കൂടുതൽ കുടുംബ ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.