മാ​ർ പ​ഴ​യാ​റ്റി​ൽ ദൈ​വാ​ശ്ര​യ ബോ​ധ​ത്തി​ന്‍റെ ആ​ൾ​രൂ​പം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ

വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​ത്മീ​​​യാചാ​​​ര്യ​​​നാണ് കാ​​​ലംചെ​​​യ്ത ബി​​​ഷ​​​പ് മാ​​​ർ ജെ​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ല്‍ എ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യു​​​ടെ ശി​​​ൽ​​​പി​​​യും പ്ര​​​ഥ​​​മ ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ജെ​​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ലി​​​ന്‍റെ മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണബ​​​ലി​ ​​മ​​​ധ്യേ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ഴ​​​മു​​​ള്ള ദൈ​​​വാ​​​ശ്ര​​​യബോ​​​ധ​​​ത്തി​​​ന്‍റെ ആ​​​ൾ​​​രൂ​​​പ​​​മാ​​​യി​​​രു​​​ന്നു ജെ​​​യിം​​​സ് പി​​​താ​​​വ്. ആ​​​ത്മാ​​​ർ​​​ത്ഥത​​​യു​​​ടെ​​​യും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യു​​​ടെ​​​യും കൃ​​​ത്യ​​​ത​​​യു​​​ടെ​​​യും പാ​​​ഠ​​​ങ്ങ​​​ളാ​​​ണ് ആ​​​ർ​​​ദ്രഹൃ​​​ദ​​​യ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യ അ​​​ദ്ദേ​​​ഹം ന​​​മ്മെ പ​​​ഠി​​​പ്പി​​​ച്ച​​​ത് – മാ​​​ർ ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ ദി​​വ്യ​​ബ​​​ലി​​​ക്ക് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മ്മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. ആ​​​ന്‍റോ ത​​​ച്ചി​​​ൽ, മോ​​​ണ്‍. ലാ​​​സ​​​ർ കു​​​റ്റി​​​ക്കാ​​​ട​​​ൻ, മോ​​​ണ്‍. ജോ​​​യ് പാ​​​ല്യേ​​​ക്ക​​​ര, ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി റ​​​വ. ​​​ഡോ. ആ​​​ന്‍റു ആ​​​ല​​​പ്പാ​​​ട​​​ൻ, ഫൊ​​​റോ​​​ന വി​​​കാ​​​രി​​​മാ​​​ർ എ​​​ന്നി​​​വർ സ​​​ഹ​​​കാ​​​ർ​​​മ്മി​​​ക​​​രാ​​​യി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ മു​​​ഴു​​​വ​​​ൻ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത പ്ര​​​തി​​​നി​​​ധി​​​ക​​​ളും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും ദേ​​​വാ​​​ല​​​യശു​​​ശ്രൂ​​​ഷി​​​ക​​​ളും ന​​​ട​​​ത്തു​​​കൈ​​​ക്കാ​​​ര​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു. മാ​​​ർ പ​​​ഴ​​​യാ​​​റ്റി​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ത്ഥന​​​യും തു​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​വി​​​രു​​​ന്നും നടന്നു.

ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ ഡോ. നെ​​​വി​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ ഡോ. കി​​​ര​​​ൺ ത​​​ട്ട്‌​​​ള, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് അ​​​രി​​​ക്കാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​യ​​​ൽ ചെ​​​റു​​​വ​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.