മിഷന്‍ ലീഗ് കുട്ടികളില്‍ പ്രേഷിത ചൈതന്യം വളര്‍ത്തുന്നു: മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍

പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗ പ്രവര്‍ത്തികളിലൂടെയും കുട്ടികളെ പ്രേഷിത പ്രവര്‍ത്തനത്തിന് ഒരുക്കുകയാണ് മിഷന്‍ ലീഗ് ചെയ്യുന്നതെന്ന് തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍. ചെറുപുഷ്പ മിഷന്‍ ലീഗ് ദേശിയ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളില്‍ ആത്മീയ ചൈതന്യം വളര്‍ത്തുന്നതില്‍ മിഷന്‍ ലീഗിനുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളാണ് കുട്ടികളില്‍ നന്മയുടെ വിത്തുകള്‍ പാകുന്നതെന്നും ഓര്‍മിപ്പിച്ചു. തക്കല രൂപതയിലെ പടന്താലുംമൂട് സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പ്രസിഡണ്ട്‌ ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.