മാർ കാവുകാട്ട് ഒരു സഹനദാസൻ: മാർ ജോർജ്ജ് ആലഞ്ചേരി

സഭാമക്കളുടെ കുറവുകളും ദുഖങ്ങളും ശരീരത്തിൽ പേറിയ സഹന ദാസനായിരുന്നു മാർ കാവുകാട്ട് എന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. മാർ കാവുകാട്ടിന്റെ നാൽപ്പത്തി ഒൻപതാം ചരമ വാർഷികത്തോടു അനുബന്ധിച്ചു റോമിലെ പ്രോപ്പഗാന്താ സെമിനാരിയില്‍ നടന്ന കുര്‍ബനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തന്നെ കബളിപ്പിച്ചവരോടും വേദനിപ്പിച്ചവരോടും കരുണയോടെ പ്രവര്‍ത്തിച്ച മഹാ മനസ്കന്‍ ആയിരുന്നു മാര്‍ കാവുകാട്ട്. അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ വേഗം ഫലപ്രാപ്തിയില്‍ എത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്‍മായരും തിരുകര്‍മ്മത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.