ക​​ത്തോ​​ലി​​ക്കാസ​​ഭ​​യു​​ടെ പ്ര​​തി​​ക​​ര​​ണ​​ത്തി​​നു സമൂഹത്തില്‍ പ്ര​​ത്യേ​​ക പ്രാധാന്യം ഉണ്ടെന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സ​​മൂ​​ഹി​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​തി​​ക​​രി​​ക്കു​​മ്പോള്‍ അ​​ല്മാ​​യ​​ർ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ സ​ഭ രൂ​​പ​​ത​ക​ളു​ടെ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും കു​​ടും​​ബ​​ത്തി​​നും അ​​ല്മാ​​യ​​ർ​​ക്കും ജീ​​വ​​നും​വേ​​ണ്ടി​​യു​​ള്ള ക​​മ്മീ​​ഷ​​ന്‍റെ​​യും സം​​യു​​ക്ത​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെയ്യുകയായിരുന്നു അദ്ദേഹം.

സ​​ഭ​​യു​​ടെ ദൗ​​ത്യം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​വ​​രാ​​ണ് അ​​ല്മാ​​യ​​ർ. സ​​ഭ ത​​ന്നെ പൗ​​രോ​​ഹി​​ത്യ​​മാ​​ണ്. പ്ര​​ഘോ​​ഷി​​ക്ക​​പ്പെ​​ടു​​ന്ന വ​​ച​​ന​​വും അ​​ർ​​പ്പി​​ക്കു​​ന്ന ശ​​രീ​​ര​​ര​​ക്ത​​ങ്ങ​​ളു​​മാ​​യി പു​​രോ​​ഹി​​ത​​ർ മാ​​റ​​ണ​​മെ​​ന്നും ക​ർ​ദി​നാ​ൾ പ​​റ​​ഞ്ഞു. സാ​​മൂ​​ഹി​​ക ന​​വോ​​ത്ഥാ​​ന​​ത്തി​​നു തു​​ട​​ക്കം​കു​​റി​​ച്ച ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തെ മാ​​റ്റി​നി​​ർ​​ത്തി​ക്കൊ​​ണ്ടു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ​​ടു സം​​യു​​ക്ത​​സ​​മ്മേ​​ള​​നം പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി.

ന​​വോ​​ത്ഥാ​​ന സ​​ന്ദേ​​ശം മു​​ന്നോ​​ട്ടു​വ​​ച്ചു ന​​ട​​ത്തു​​ന്ന​തെ​ന്നു അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന വ​​നി​​താ​​മ​​തി​​ൽ വ​​ർ​​ഗീ​​യ മ​​തി​​ല​​ല്ലെ​​ങ്കി​​ൽ ക്രൈ​​സ്ത​​വ സ​​മു​​ദാ​​യ​​ത്തി​​ലെ വ​​നി​​താ​സം​​ഘ​​ട​​ന​​ക​​ളെ എ​​ന്തു​കൊ​​ണ്ടു ക്ഷ​​ണി​​ച്ചി​​ല്ലെ​​ന്നു സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.