വ്യക്തികളുടെ വീഴ്ചകൾ സഭയുടെ തോൽവിയായി കണക്കാക്കരുത്: മാർ ജോർജ്ജ് ആലഞ്ചേരി

സഭയിലെ വ്യക്തികൾക്കോ ഏതാനും പേർക്കോ ഉണ്ടാകുന്ന വീ ഴ്ച കൾ സഭയുടെ മുഴുവൻ പരാജയമായി കണക്കാക്കരുതെന്നു സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. സഭാ സമൂഹത്തിനു നൽകിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരീക്ഷണങ്ങളെ നേരിടാൻ സഭയോടൊപ്പം നിൽക്കാം എന്നും ഇടർച്ചയുണ്ടാകുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് എന്നും അവയെ ന്യായീകരിക്കുവാൻ കഴിയില്ല എന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു . ഇപ്പോൾ നടക്കുന്ന രീതികൾ സഭയുടെ സന്ദേശത്തിനോ സാക്ഷ്യത്തിനോ നിരക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം സർക്കുലറിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ