മാതാക്കൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്: മാർ ജോർജ്ജ് ആലഞ്ചേരി

മാതാക്കൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണെന്നും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രസരണങ്ങളാണെന്നും സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത മാതൃവേദി റൂബി ജൂബിലി സമാപന സമ്മേളനത്തിലാണ് അദ്ദേഹം അമ്മമാരുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

ജീവിത മാതൃകകളിലൂടെ ലോകത്തിനു സംഭാവന നൽകുന്നത് മാതാക്കളാണെന്നു അദ്ദേഹം തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മക്കളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അമ്മമാരുടെ പങ്കു നിസ്തുലമാണെന്നും കുടുംബത്തിന്റെ പ്രകാശമായ മാതാക്കൾ പുതിയ തലമുറയുടെ സവിശേഷ വ്യക്തിത്വത്തിന് അടിത്തറ പാകുന്നവരാണെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മാർ ജോസഫ് പെരുന്തോട്ടം ഓർമിപ്പിച്ചു. സഹായമെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.