ദളിത്‌ ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ദളിത്‌ ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ്.സി.എസ്.റ്റി.ബി.സി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പഠനത്തിൽ മികവുപുലർത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കായി കെസിബിസി എസ്.സി.എസ്.റ്റി.ബി.സി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നൽക്കുന്നത്.

മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കമ്മീഷൻ ചെയർമാർ മാർ ജേക്കബ് മുരിയ്ക്കൻ ആമുഖ പ്രസംഗം നടത്തി. കമ്മീഷൻ സെക്രട്ടറി ഫാദർ ഡി. രാജ്കുമാർ, എഫ്. സി. സി. സുപ്പീരിയർ ജനറാൾ സി. ആൻ ജോസ്, ഡി. സി. എം. എസ് സംസ്ഥാന പ്രസിഡണ്ട് ജെയിംസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.