മാർ ആവാ റോയേൽ പൗരസ്ത്യ കൽദായ സുറിയാനി സഭാ പരമാധ്യക്ഷൻ

ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവാ റോയേൽ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലിസ് സയ്യയുടെ അധ്യക്ഷതയിൽ സഭ ആസ്‌ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണ് സഭയുടെ 122 -മത് പാത്രിയർക്കീസായി കാലിഫോർണിയയിലെ ബിഷപ്പായ മാർ ആവാ റോയേൽ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെടുന്നത്.

സഭയുടെ 121 -മതത്തെ പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് സ്ലീവ മൂന്നാമൻ സ്ഥാനത്യാഗം ചെയ്തതിനാലാണ് പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.