ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകൾ ഒന്നായി രംഗത്തിറങ്ങണമെന്നു ആഹ്വാനം ചെയ്തു മാർ അപ്രേം മെത്രാപ്പോലീത്ത

ക്രൈസ്തവരുടെ അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാൻ സഭകൾ ഒന്നായി രംഗത്തിറങ്ങണമെന്നും മാർ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മാർ യുഹന്നാൻ മിലിത്തിയോസ്, മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നു ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, ജാഥാ കോ ഓർഡിനേറ്റർ റവ. എ. ആർ. നോബിൾ, ഫാ. സണ്ണി കൂള, ഫാ. സൈമൺ ഇല്ലിച്ചുവട്ടിൽ, റവ. സിറിൽ ആന്റണി ഫാ. സ്‌കറിയ ചീരൻ എന്നിവർ പ്രസംഗിച്ചു.

ജാഥ ഫെബ്രുവരി മൂന്നിനു തിരുവനന്തപുരത്തു സമാപിക്കും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.