​ധന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​അ​ച്ച​ൻ ന​ല്ലൊ​രു സ​മ​റി​യാ​ക്കാ​ര​നാ​യി​രു​ന്നു: മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ

പാലാ: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു​കൊ​ണ്ട് അ​വ​രു​ടെ മു​റി​വു​ക​ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ തൈ​ലം പൂ​ശി​യ ന​ല്ലൊ​രു സ​മ​റി​യാ​ക്കാ​ര​നാ​യി​രു​ന്നു മ​ത്താ​യി​അ​ച്ച​നെന്ന് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ. ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​അ​ച്ച​ന്‍റെ 83-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നൊ​വേ​ന ദി​വ​സ​ങ്ങ​ളു​ടെ അ​വ​സാ​ന​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ന്നു​നി​ന്നു​കൊ​ണ്ട് ആ ​സ്നേ​ഹം ആ​വാ​ഹി​ച്ചെ​ടു​ത്ത കാ​രു​ണ്യോ​പാ​സ​ക​നാ​യി​രു​ന്നു അദ്ദേഹം എന്ന് ബിഷപ്പ് കൂട്ടി ചേർത്തു.

ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി നടക്കും. 11.30 നു ​ക​ബ​റി​ട​ത്തി​ങ്ക​ൽ ച​ര​മ​വാ​ർ​ഷി​ക പ്രാ​ർ​ഥ​ന​ക​ൾ. ഉ​ച്ച​യ്ക്ക് 12 ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ശ്രാ​ദ്ധ​നേ​ർ​ച്ച വെ​ഞ്ച​രി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.