പോണ്ടിച്ചേരി- കൂടല്ലൂർ ആർച്ചുബിഷപ്പ് മാർ ആന്റണി അനന്തരായർ കാലം ചെയ്തു

പോണ്ടിച്ചേരി- കൂടല്ലൂർ ആർച്ചുബിഷപ്പ് മാർ ആന്റണി അനന്തരായർ കാലം ചെയ്തു. മെയ് നാലാം തിയതി രാവിലെ 9.30 -ന് ചെന്നൈയിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 75 വയസുള്ള  അദ്ദേഹം കോവിഡ് ബാധിതനായിരുന്നു. ഇന്ന്‍ വൈകുന്നേരം നാല് മണിക്ക് പോണ്ടിച്ചേരിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്‌ഷൻ ദൈവാലയത്തിൽ ഭൗതിക ശരീരം സംസ്കരിക്കും.

1945 ജൂലൈ 18 -ന് തമിഴ്നാട് കോടമ്പാക്കം രൂപതയിലെ വരദരാജ്‌പേട്ടിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് സെന്റ് ആഗ്നസ് മൈനർ സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം 1971 ഡിസംബർ 21 -നാണ്  വൈദികനായി അഭിഷിക്തനായത്. 1981 – 1976 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ പ്രൊഫെസ്സർ, വൈസ് റെക്ടർ, റെക്ടർ ആയി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 50 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 24 വര്‍ഷം അദ്ദേഹം ബിഷപ്പായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.