മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ സപ്തതി ആഘോഷം പാവങ്ങളോടൊപ്പം

തൃശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ സപ്തതി ആഘോഷങ്ങൾ (ഡിസംബർ 13) പാവങ്ങളോടൊപ്പം ആഘോഷിച്ചു. രാവിലെ ചേറൂർ ക്രൈസ്റ്റ് വില്ല വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം വി. കുർബാന അർപ്പിച്ചുകൊണ്ട് സപ്തതി ആഘോഷങ്ങൾ ആരംഭിച്ചു.

പെരിങ്ങണ്ടൂരിലെ ഗ്രേസ് ഹോം (എയ്ഡ്സ് രോഗികൾ), പീസ് ഹോം (നിത്യരോഗികൾ), ടിംഹാൻസ് (മാനസികരോഗികൾ), മേഴ്സി ഹോം (ഭിന്നശേഷിക്കാർ) എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിച്ച് കേക്ക് മുറിച്ച് സപ്തതി ആഘോഷങ്ങൾ പാവങ്ങളോടൊപ്പം നടത്തി.

സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ മേഖലകളിലെ പ്രമുഖനേതാക്കൾ പിതാവിനെ സന്ദർശിച്ചു. കേരള റവന്യു മന്ത്രി ശ്രീ. കെ. രാജൻ, എം.പി. ശ്രീ. ബെന്നി ബഹന്നാൻ, എം.പി. ശ്രീ. ടി.എൻ. പ്രതാപൻ, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി, ഐ.ജി. ശ്രീ. വിജയൻ ഐ.പി.എസ്, എം.എൽ.എ. ശ്രീ. സനീഷ് കുമാർ, ഡി.സി.സി. പ്രസിഡന്റ് ശ്രീ. ജോസ് വള്ളൂർ, മുൻ എം.എൽ.എ. പി. മാധവൻ എന്നിവരും വിവിധ മതനേതാക്കളും സഭാ – സംഘടനാനേതൃനിരയും അഭിവന്ദ്യ പിതാവിനെ സന്ദർശിച്ച് ആശംസകൾ നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.