വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി മാർ ആൻഡ്രൂസ് താഴത്ത്

പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനിൽ നിന്ന് നിയമിതനായി. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ഈ പ്രത്യേക നിയമനം അഞ്ചു കൊല്ലത്തേയ്ക്കാണ്. റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്, മാർപ്പാപ്പയെ തന്റെ അജപാലനദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

1917-ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയാണ് സഭാനിയമ വ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ തുടങ്ങുന്നത്. 1989-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ  കൗൺസിൽ പദവിയിലേയ്ക്ക് ഉയർത്തി. സഭാനിയമ വ്യഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്.

ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദ്ഗനായ മാർ ആൻഡ്രൂസ് താഴത്ത് 2008 മുതൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി നിയമിതനായിട്ടുണ്ട്. മാർപാപ്പ കേരളസഭയ്ക്ക് നല്‍കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.

മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് അതിരൂപത കുടുംബത്തിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.