കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻറെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് മാർ ആലഞ്ചേരി

കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ 25 വർഷം നടത്തിയ പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിലെ സീറോ മലബാർ കൂട്ടായ്മകൾക്ക് പ്രചോദനമേകിയെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാതൃസഭയുടെ വിശ്വാസം, പാരമ്പര്യം, പൈതൃകം എന്നിവ അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിന് എസ്എംസിഎ കുവൈറ്റ് നൽകിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും എസ്എംസിഎ കുവൈറ്റ് എന്നും മുന്പുന്തിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ആന്റണി കരിയിൽ, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ആശംസാ സന്ദേശം നൽകി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുമോദനസന്ദേശം നൽകി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.