അ​മേ​രി​ക്ക​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ പരിപാടികളിലേക്ക് കാ​ർ ഇ​ടി​ച്ചുക​യ​റി; നി​ര​വ​ധി​ പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു

അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ ​പരിപാടികളിലേക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി നിരവധി​ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. കു​ട്ടി​ക​ള​ട​ക്കം ഇ​രു​പ​തി​ല​ധി​കം പേർക്ക് പരിക്കേറ്റു.

വൗ​കെ​ഷ ന​ഗ​ര​ത്തി​ലെ ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്കാ​ണ് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. എ​സ്‌​യു​വി വാഹനമാണ് ആ​ളു​ക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എടുത്തതായും പോ​ലീ​സ് അ​റി​യി​ച്ചു.

എത്ര പേർ മരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​ എ​ന്ന് സംശയിക്കുന്നു. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.