യഥാര്‍ത്ഥ ക്രൈസ്തവജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ചെയ്യേണ്ട രണ്ട് പ്രധാന കാര്യങ്ങള്‍

സ്ത്രീത്വം ഓരോ രീതിയിലാണ് ഓരോ സ്ത്രീകളിലും അടങ്ങിയിരിക്കുന്നത്. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലും കരുതുന്നതിലും അവളുടെ ജീവിതത്തിലേയ്ക്ക് ദൈവം കൂട്ടിച്ചേര്‍ത്തിരിക്കുന്നവരെ സംരക്ഷിക്കുന്നതിലും ഓരോരുത്തരും ഓരോ രീതിയിലാണ് മികവ് കാട്ടുക. എന്നാല്‍, ഇത്തരത്തില്‍ പലവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ തങ്ങളുടെ ആത്മീയജീവിതത്തില്‍ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. അവ കൂടിയുണ്ടെങ്കിലേ ഒരു ക്രൈസ്തവസ്ത്രീയുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാകൂ.

വിശുദ്ധ ഗ്രന്ഥം വായിക്കാം

ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചതു മുതല്‍ സ്ത്രീ, തന്റെ ജീവിതത്തില്‍ പ്രത്യേകമായി പുലര്‍ത്തേണ്ട നിഷ്ഠകളെയും അനുഷ്ഠിക്കേണ്ട കടമകളെയുമെല്ലാം കുറിച്ച് കൃത്യവും വ്യക്തവുമായ ബോധ്യം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. വിശുദ്ധജീവിതം നയിച്ച അനേകം സ്ത്രീജീവിതങ്ങളെ മാതൃകയായും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് നമുക്ക് ലഭിക്കും.

പരിശുദ്ധ മറിയത്തെ മാതൃകയാക്കാം

സകല സ്ത്രീകള്‍ക്കും മാതൃകയും മദ്ധ്യസ്ഥയുമാണല്ലോ പരിശുദ്ധ മറിയം. ഒരു സ്ത്രീയുടെ ജീവിതം എങ്ങനെയായിരിക്കണം എന്നതിന് ഉത്തരം വേണമെങ്കില്‍ മറിയത്തിലേയ്ക്ക് നോക്കിയാല്‍ മതിയാവും. മികച്ച ഭാര്യയായും ഉത്തമയായ അമ്മയായും ദൈവത്തിന്റെ അനുസരണയുള്ള മകളായുമെല്ലാം ജീവിച്ചവള്‍. ജീവിതത്തിലെ സഹനങ്ങളെ എപ്രകാരമാണ് നേരിടേണ്ടതെന്നതിനും മറിയം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ഏതാവശ്യത്തിലും മറിയത്തിന്റെ മാധ്യസ്ഥം തേടുക എന്നതും മറക്കാതിരിക്കാം.