ദയാവധത്തിലൂടെ മനുഷ്യന്റെ പ്രത്യാശ മരണപ്പെടുന്നു: ഫ്രാൻസിസ് പാപ്പ

ദയാവധം ഒരു വ്യക്തിയെ അവൻ്റെ വേദനയിൽ നിന്നും സ്വതന്ത്രമാക്കുന്ന ഒന്നല്ല. അത് യഥാർത്ഥത്തിൽ മനുഷ്യന്റെ പ്രത്യാശയെ തകർത്തു കളയുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. സെപ്റ്റംബർ രണ്ടാം തീയതി ഓങ്കോളജി (ക്യാൻസർ രോഗത്തെ സംബന്ധിച്ച് പഠിക്കുന്ന) അസോസിയേഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദയാവധം നിയമപരമായി അംഗീകരിച്ചിട്ടുള്ള നിരവധി രാജ്യങ്ങളുണ്ട്. അത് വളരെ തെറ്റായ നടപടിയാണ്. ഭാഗികമായി മാത്രമാണ് നാം ആ വ്യക്തികളുടെ സ്വാതന്ത്രത്തെ മാനിക്കുന്നത് – മാർപാപ്പ കൂട്ടിച്ചേർത്തു. വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ ഈ രോഗികൾ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിനവേദന സഹിക്കുന്നവരും ഉപയോഗശൂന്യരും ഒക്കെയാകാം. എന്തൊക്കെ കാരണങ്ങളുണ്ടായാലും അവർക്കു വേണ്ടി നാം മരണം തിരഞ്ഞെടുക്കുമ്പോൾ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങൾ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്. ഒരു രോഗിയെ പാലിയേറ്റീവ് കെയറിലോ ആശുപത്രിയിലോ പരിചരിക്കുമ്പോൾ  നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയാണ് അതിലൂടെ മാനിക്കുന്നത്.

വൈദ്യശാസ്ത്ര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാർപാപ്പ എല്ലാവിധ ആശംസകളും നേർന്നു. ബുദ്ധിമുട്ടുകളും സഹനങ്ങളും ഉണ്ടായാലും ധൈര്യത്തോടെ മുൻപോട്ടു പോകണമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.