തന്റെ ജീവിതത്തില്‍ ക്രിസ്തുവിനുള്ള സ്ഥാനത്തെക്കുറിച്ച് മാന്‍ വേഴ്‌സസ് വൈല്‍ഡ് താരം 

ലോകപ്രശസ്തനെങ്കിലും താന്‍ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായി കാണുന്നത് എന്ത് എന്നതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഡിസ്‌കവറി ചാനലിലെ പ്രശസ്തനായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പ്രോഗ്രാം അവതാരകന്‍ ബിയര്‍ ഗ്രില്‍സ്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന സാക്ഷ്യമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ‘സോള്‍ ഫ്യുവല്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തന്റെ പുതിയ പുസ്തകം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്രിസ്തുവിലുള്ള വിശ്വാസത്തെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ബിയര്‍ ഗ്രില്‍സ് പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ തനിക്ക് സഹായകമായ കാര്യങ്ങളെപ്പറ്റി താന്‍ എഴുതിവയ്ക്കാറുണ്ടായിരുന്നുവെന്നും അവയെല്ലാം ക്രിസ്തുവിന്റെ പഠനങ്ങളില്‍ വേരുകളുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ ശക്തമായി നേരിടാനും ജീവിതത്തില്‍ സമാധാനം കണ്ടെത്താനും വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച്, ക്രിസ്തുവിശ്വാസം എങ്ങനെ സഹായിക്കുമെന്നും അദ്ദേഹം പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.