വധശിക്ഷ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു മലേഷ്യന്‍ ക്രിസ്ത്യാനികള്‍

വധ ശിക്ഷ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്തുണയുമായി മലേഷ്യന്‍ ക്രിസ്ത്യാനികള്‍. വധ ശിക്ഷയ്‌ക്കെതിരായ ലോക ദിനത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഈ ശിക്ഷാ രീതി നിര്‍ത്തലാക്കുവാനുള്ള തീരുമാനം മുന്നോട്ട് വയ്ക്കുന്നത്.

ഇന്ന് ആരംഭിക്കുന്ന അസംബ്ലിയില്‍ വധ ശിക്ഷ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പുതിയ തീരുമാനത്തെ തുടര്‍ന്ന് വധ ശിക്ഷയ്ക്കു വിധിച്ചിരുന്നു ആളുകളുടെ ശിക്ഷകള്‍ താല്‍ക്കാലത്തേയ്ക് മരവിപ്പിച്ചിരിക്കുകയാണ്. നിലവില്‍ വധശിക്ഷകള്‍ക്കു വിധേയരായ ആളുകള്‍ക്ക് അവരുടെ അപേക്ഷ പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വധശിക്ഷ നല്കാന്‍ പാടില്ലെന്നും നിലവില്‍ ഈ ശിക്ഷയ്ക്കു വിധിച്ചിരിക്കുന്നവര്‍ക്കു അവരുടെ ശിക്ഷയില്‍ ഇളവ് നല്‍കണം എന്ന അഭിപ്രായവുമാണ് ഞങ്ങള്‍ക്കുള്ളത് എന്ന് രാജ്യത്തെ കത്തോലിക്കര്‍ അഭിപ്രായപ്പെട്ടു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,267 പേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. ഇതു മലേഷ്യയിലെ ജയിലുകളില്‍ കഴിയുന്ന 60,000 തടവുകാരില്‍ 2.7 ശതമാനത്തോളം വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.