മലേഷ്യയിലെ വത്തിക്കാന്‍ നയതന്ത്രകാര്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടു 

മലേഷ്യയില്‍ വത്തിക്കാന്‍റെ നയതന്ത്രകാര്യാലയം ആരംഭിച്ചു. “മലേഷ്യയും വത്തിക്കാനും  തമ്മിലുള്ള സൗഹാർദ്ദ ബന്ധം ഈ നയതന്ത്രകാര്യാലയത്തിന്‍റെ സ്ഥാപനത്തോടെ  കൂടുതല്‍ ഊട്ടിഉറപ്പിക്കുമെന്നു ക്വലാലമ്പൂരിൽ പുതിയ നയതന്ത്രകാര്യാലയത്തിന്‍റെ  ഉദ്ഘാടന ചടങ്ങിൽ, സെക്രട്ടറിയേറ്റിലെ ചീഫ്, ആർച്ച് ബിഷപ്പ് ജിയോവാനി ആഞ്ചലോ ബെച്ചുയു പറഞ്ഞു.

വത്തിക്കാന്‍റെ പുതിയ നയതന്ത്രകാര്യാലയം കത്തോലിക്കാ സഭയുടെ അന്തര്‍ദേശീയ ഇടപെടലുകളുടെ ഒരു കണ്ണി ആണെന്നും മലേഷ്യന്‍ ജനതയോടുള്ള വത്തിക്കാന്‍റെ പ്രത്യേക ബന്ധത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.