മലയാറ്റൂർ കുരിശുമുടിയിൽ തിരുനാളിന് കൊടിയേറി

തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന് കൊടിയേറി. സെന്റ് തോമസ് പള്ളിയിൽ രാവിലെ ആറിന് ആഘോഷമായ കുർബാനയ്ക്കുശേഷം വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റും. വൈകുന്നേരം അഞ്ചിനും കുർബാന ഉണ്ടാകും.

കുരിശുമുടിയിൽ രാവിലെ 6.30, 7.30, 9.30 കുർബാന, വൈകുന്നേരം 5.30 ന് ആഘോഷമായ കുർബാന, തുടർന്ന് സ്പിരിച്വൽ ഡയറക്ടർ ഫാ. ആൽബിൻ പാറേക്കാട്ടിൽ കൊടിയേറ്റും. കോവിഡ് മാനദമണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണയും തീർത്ഥാടനം നടക്കുന്നത്. അടിവാരത്തെ മാർത്തോമാശ്ലീഹായുടെ കപ്പേളയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന രജിസ്‌ട്രേഷൻ സെന്ററിൽ പേരുകൾ രജിസ്റ്റർ ചെയ്ത് മാത്രമെ തീർത്ഥാടനം ആരംഭിക്കാവൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.