മലയാറ്റൂര്‍ തിരുനാളിന് തുടക്കം

കാലടി: വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള മലയാറ്റൂര്‍ പള്ളിയിലെ തിരുനാളിനും കുരിശുമലകയറ്റത്തിനും ആഘോഷപൂര്‍ണ്ണമായ ഔദ്യോഗിക തുടക്കം. മലയാറ്റൂര്‍ അടിവാരം ദേവാലയത്തില്‍ വച്ച് തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രാരംഭപ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികള്‍ മല കയറും. അതിന് ശേഷം കുരിശ് മുടിയിലെ മാര്‍ത്തോമ്മാ മണ്ഡപത്തില്‍ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തും.

ഇത്തവണ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കുരിശുമുടിയിലും പരിസരപ്രദേശങ്ങളിലും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റീല്‍  നിര്‍മ്മിതമായ പാത്രങ്ങളും ഗ്ലാസ്സുകളുമാണ് ഇത്തവണ ഇവിടെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.

നോമ്പ് കാലത്തോട് അനുബന്ധിച്ച് രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് മണി എന്നിങ്ങനെ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഏപ്രില്‍ മാസത്തിലെ ആദ്യവെള്ളിയാഴ്ച രാവിലെ 9.30 ന് കുരിശുമുടിയില്‍ വചനശുശ്രൂഷ, ആരാധന, ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.