കര്‍ണ്ണാടക ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മലയാളി വൈദികന്‍

കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സഭാംഗമായ മലയാളി വൈദികന്‍ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. തെരുവു കുട്ടികളുടെയും കുറ്റവാളികളായ കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇക്കോ (ഇസിഎച്ച്ഒ) എന്ന സംഘടനയുടെ സ്ഥാപകനായ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യല്‍ ഓഡിറ്റിംഗ് മെംബറായും പ്രവര്‍ത്തിച്ചുവരികയാണ് പുതിയ നിയമനം.

വൈദികന്‍ ആരംഭിച്ച കര്‍ണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്‌പെഷ്യല്‍ ജുവൈനല്‍ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കര്‍ണാടക സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മാനന്തവാടി കൂട്ടുങ്കല്‍ ദേവസ്യ- ഏലമ്മ ദമ്പതികളുടെ മകനായ റവ. ഡോ. ആന്റണിക്കു, ജുവല്‍ ഓഫ് ഇന്ത്യ-നന്മ മെട്രോ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.