രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പുലരണം: മലങ്കര കത്തോലിക്കാ സൂന്നഹദോസ്

വരുന്ന പൊതു തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനില്‍ക്കുവാന്‍ നീതിപൂര്‍വ്വകമായി എല്ലാവരും വോട്ട് ചെയ്യണമെന്നും ഇന്നലെ അവസാനിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭാ സൂന്നഹദോസ് ആഹ്വാനം ചെയ്തു. എല്ലാവരും വോട്ടവകാശം വിവേകപൂര്‍വ്വം വിനയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ സൂന്നഹദോസ് സഭാവിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ അഞ്ച് ദിവസമായി സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്റില്‍ നടന്ന സൂന്നഹദോസ്, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സൂന്നഹദോസിനോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനം, മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സഭയുടെ വിവിധ സ്ഥലങ്ങളില്‍ അടുത്ത പത്തു വര്‍ഷത്തേക്ക് നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും കര്‍മ്മപദ്ധതി പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.