കെസിഡബ്ള്യൂഎ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണശബളമായ സമാപനം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ മലബാര്‍ റീജിയണിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണശബളമായ പരിസമാപ്തി.

കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. അമ്മാനാട്ടം, മോണോ ആക്ട്, മിമിക്രി, 100 മീറ്റര്‍ ഓട്ടം എന്നീ മത്സരങ്ങളെ തുടര്‍ന്ന് ഷവലിയാര്‍ ജോസഫ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ മാര്‍ഗ്ഗംകളി മത്സരം നടത്തപ്പെട്ടു.

13 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ രാജപുരം യൂണിറ്റ് ഒന്നാം സ്ഥാനം സ്വന്തമാക്കി. മടമ്പം, പെരിക്കല്ലൂര്‍ യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉച്ച കഴിഞ്ഞു മലബാര്‍ റീജിയണ്‍ പ്രസിഡന്റ് പെണ്ണമ്മ ജയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ക്‌നാനായ വനിതകളുടെ വ്യത്യസ്തതയാര്‍ന്ന വ്യക്തിത്വത്തെയും മാതൃകയെയും അഭിവന്ദ്യ പിതാവ്വു പ്രത്യേകം പ്രശംസിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിഡബ്ള്യൂഎ പ്രസിഡന്റ് ലിന്‍സി രാജന്‍, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെസിഡബ്ള്യൂഎ മലബാര്‍ റീജിയണ്‍ സെക്രട്ടറി ബിന്‍സി ഷിബു, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെസിസി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, കെസിവൈഎല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്, മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്, കെസിഡബ്ള്യൂഎ മലബാര്‍ റീജിയണ്‍ ട്രഷറര്‍ ജോളി വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ യൂണിറ്റുകളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലബാര്‍ റീജിയണ്‍ ഭാരവാഹികളായ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, സെക്രട്ടറി ബിന്‍സി ഷിബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സുവര്‍ണ്ണ ജൂബിലിയുടെ അതിരൂപതാതല സമാപനം നവംബര്‍ 26- ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലും ബിസിഎം കോളേജിലുമായി വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.