ഡൗണ്‍ സിന്‍ഡ്രത്തെ വെല്ലുവിളിച്ചു വിദ്യാഭ്യാസത്തിന്റെ പടികള്‍ കടന്നെത്തിയ ഒരു പെണ്‍കുട്ടി 

ജീവിതത്തില്‍ ചെറിയ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തളരുന്നവരാണ് നമ്മള്‍. അപ്പോള്‍  ഡൗണ്‍ സിന്‍ഡ്രം ബാധിച്ച ഒരു കുട്ടി കുടുംബത്തില്‍ ഉണ്ടെങ്കിലോ ? എന്നാല്‍ ഇത്തരം ഒരു വിഷമ സന്ധിയെ ആത്മവിശ്വാസം കൊണ്ട് അതി ജീവിച്ച ഒരു അമ്മ. ആ അമ്മയുടെ കൈപിടിച്ച് നടന്നു ഹൈസ്‌കൂള്‍ പഠനം ഉയര്‍ന്ന മാര്‍ക്കോടെ പാസായ ഒരു മകള്‍. വ്യത്യസ്തരായ ആ വ്യക്തികളുടെ ജീവിതത്തിലൂടെ ഒന്നു കടന്നു പോകാം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രം ആണെന്ന് അറിഞ്ഞ നിമിഷം മറ്റേത് അമ്മമാരെയും പോലെ കിംബെര്‍ലിയും തളര്‍ന്നു. എന്നാല്‍ ഈ കുഞ്ഞിനെ തന്നെ ദൈവം ഏല്‍പ്പിച്ചതാണെന്ന ബോധ്യത്തില്‍ നിന്ന് ആ ‘അമ്മ തന്റെ മകള്‍ക്കൊപ്പം യാത്ര തുടങ്ങി. ആദ്യം അവളെ സാധാരണ നിലയിലേയ്ക്ക് എത്തിക്കുക, പെരുമാറാന്‍ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശീലിപ്പിച്ച ആ അമ്മ മകളെ പതിയെ അവളുടെ ഇഷ്ടങ്ങള്‍ക്കു അനുസരിച്ചു ഓരോ കാര്യങ്ങള്‍ ചെയ്യുവാന്‍ അനുവാദം നല്‍കി. അവളുടെ കഴിവുകള്‍ക്ക് പ്രാപ്തികള്‍ക്കു ഒരിക്കലും തടസം നില്‍ക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല.

അവളില്‍ എന്തെങ്കിലും വൈകല്യം ഉണ്ട് എന്ന തോന്നല്‍ അവര്‍ ഉപേക്ഷിച്ചു. സാധാരണ സ്‌കൂളില്‍ മെഡിസണെ അയച്ചു. മകളെ പഠിപ്പിക്കുവാനുള്ള ആഗ്രഹം അത്യാഗ്രഹമാണെന്നും അതു സാധിക്കില്ല എന്നും സമൂഹം കുറ്റപ്പെടുത്തിയപ്പോള്‍ അവര്‍ പറഞ്ഞു ‘ അവള്‍ക്കു പഠിക്കാന്‍ കഴിയില്ല എന്ന് അവള്‍ തെളിയിക്കുന്നത് വരെ ഞാന്‍ അവളെ തടയില്ല’. ആ അമ്മയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ മറ്റു സാഹചര്യങ്ങള്‍ തലകുനിച്ചപ്പോള്‍ മകള്‍ മെഡിസിന്‍ വിജയത്തിലേക്ക് നടന്നടുക്കുവാന്‍ തുടങ്ങി. സാധാരണ ഇത്തരക്കാരായ കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അവള്‍ക്കു ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി. മകളുടെ ഈ വിജയത്തില്‍ ഒക്കെ നിശബ്ദയായി അമ്മ സന്തോഷിക്കുകയായിരുന്നു.

ഒടുവില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അവര്‍ 3 .7 ഗ്രേഡ് പോയിന്റ് നേടി വിജയിച്ചു. 1996 മുതല്‍ ഉള്ള കണക്കുകളില്‍ എത്രയും ഉയര്‍ന്ന വിജയം നേടിയ ഒരു ടൗണ്‍ സിന്‍ഡ്രം ബാധിതയായ കുട്ടിയെ കണ്ടെത്തുവാന്‍ അമേരിക്കന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.  ഇപ്പോള്‍ ജോര്‍ജ്  മസോണ്‍ യൂണിവേഴ്‌സിറ്റിയില്‍ പേടിച്ചു കൊണ്ടിരിക്കുന്ന മഡിസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ശാരീരിക ന്യൂനതകള്‍ ഉള്ളവര്‍ക്കായി ഒരു വക്കീലായി മാറുക എന്നത്. തന്റെ  ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയായി നില്‍ക്കുന്ന മാതാപിതാക്കള്‍ ഉള്ളപ്പോള്‍ തനിക്കു ആ സ്വപ്നത്തിലേയ്ക്ക്  വളരെ വേഗം നടന്നടുക്കാനാകും എന്ന് തന്നെയാണ് മഡിസിന്റെ വിശ്വാസം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.