ജപമാല മധുരം: ഒക്ടോബർ 16 (പ്രകാശത്തിന്റെ ഒന്നാം രഹസ്യം)

സ്നാനം

ഫാ. അജോ രാമച്ചനാട്ട്

സ്നാനപ്പെടുന്ന ക്രിസ്തു. ഇന്നലെ വരെ ഒരു വീടിന്റെ സ്വച്ഛതയിൽ കഴിഞ്ഞിരുന്നവൻ ഇന്ന് മുതൽ ഈ ലോകം വീടാക്കുകയാണ്. ഇനി അവന്റെ നടപ്പും നോട്ടവും വാക്കുമെല്ലാം ഈ മണ്ണിലെ ഓരോ മനുഷ്യന്റേതുമാണെന്ന്..

ഇടയ്ക്കിടെ നമ്മൾ ചെന്നെത്തുന്ന ജീവിതത്തിന്റെ നാൽക്കവലകൾ ..!

അതൊരു വിവാഹമാകാം, പ്രിയപ്പെട്ട ഒരാളുടെ മരണമാകാം, ഒരു കുഞ്ഞിന്റെ ജനനമാകാം, വീടുമാറ്റമാകാം, ജയമാകാം, തോൽവിയാകാം, ഒരു രോഗത്തിന്റെ തുടക്കമാകാം.

എന്റെ സുഹൃത്തേ, സ്നാനപ്പെടേണ്ടത് ശരീരമല്ല മനസ്സാണ്.. !

പഠിത്തം വഴിമുട്ടി പീടികയിൽ കൂലിക്കാരനാവുന്ന ബാലൻ മുതൽ മക്കൾ വൃദ്ധമന്ദിരത്തിൽ കൊണ്ടുപോയി ഇറക്കിവിടുന്ന പ്രായമുള്ള അമ്മ വരെ..
നമ്മളെല്ലാം മനസ്സിനെ സ്നാനം ചെയ്യിക്കേണ്ടവർ !

മനസ്സ് പരുവപ്പെടേണ്ടതുണ്ട്..
രുചി എന്തുമാകട്ടെ, അങ്ങേയറ്റം കൃപയോടെ നാവിൽ സ്വീകരിക്കേണ്ടതുണ്ട്..
അരുചികളെ രുചികളാക്കാൻ സ്നാനം ചെയ്ത മനസ്സിന് മാത്രേ ആവൂ.

ശുഭദിനം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്