സ്‌നേഹം കുടുംബത്തില്‍ നിന്ന് ആരംഭിക്കണം – ഫ്രാന്‍സിസ് പാപ്പ

 വത്തിക്കാന്‍: കുടുംബമാണ് സ്‌നേഹത്തിന്റെ അടിസ്ഥാന ഘടകമെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകത്തില്‍ ദൈവത്തിന്റെ സ്‌നേഹം ആവിഷ്‌ക്കരിക്കാനും പ്രസരിപ്പിക്കാനും നവീകരിക്കാനും കുടുംബത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടക്കുന്ന ലോകകുടുംബ സമ്മേളനത്തിനുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഇന്നത്തെ ലോകത്തിന് സദ്‌വാര്‍ത്തയായി സുവിശേഷം മാറുന്നുണ്ടോ എന്ന കാര്യം ചിന്തിക്കേണ്ടതാണെന്ന് പാപ്പ ചോദിച്ചു. അതേപോലെ ലോകത്തിന് ആനന്ദമായി കുടുംബം മാറുന്നുണ്ടോ എന്നീ  ചോദ്യങ്ങളും പാപ്പ വിശ്വാസികളോടായി സന്ദേശത്തില്‍ ചോദിച്ചു. സ്‌നേഹത്തില്‍ ആരംഭിക്കുകയും സ്‌നേഹത്തിന് വേണ്ടി  ജീവിക്കുകയും ചെയ്യുന്നതാകണം കുടുംബം എന്ന് പാപ്പ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തിലാണോ നാം ജീവിക്കുന്നതെന്ന് ആത്മശോധന നടത്തണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ലോക കുടുംബ സംഗമമാണ് അടുത്ത വര്‍ഷം അയര്‍ലന്റിലെ ഡബ്ലിനില്‍ നടക്കാന്‍ പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.