ലത്തീന്‍ ഡിസംബര്‍ 27, യോഹ. 20:2-8 – സ്നേഹം

യേശുവിന്റെ ശവകുടീരത്തിങ്കല്‍ ആദ്യം എത്തുന്നത് മഗ്ദലേനമറിയമാണ്. അവള്‍ ചെന്ന് രണ്ട് ശിഷ്യന്മാരോട് പറയുമ്പോഴും ആദ്യം ഓടിയെത്തുന്നത് യേശു സ്‌നേഹിച്ചിരുന്ന ശിഷ്യനാണ്. പലയിടത്തും ആദ്യം എത്താനുള്ള കാരണം ഹൃദയത്തിലെ സ്‌നേഹമാണ്. നിന്റെ ഹൃദയത്തില്‍ സ്‌നേഹം ജനിപ്പിക്കുന്നത് തമ്പുരാനാണ്. എന്നാല്‍ അത് വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും നിന്റെ അധ്വാനം കൂടി ആവശ്യമാണ്. മരിച്ചാലും ഉപേക്ഷിക്കാതെ, പിന്നെയും കല്ലറയിങ്കല്‍ എത്താന്‍ സ്‌നേഹമുള്ളവര്‍ക്കേ പറ്റൂ. നിന്റെ ഹൃദയത്തിന്റെ പാഷന്‍ നീ തിരിച്ചറിയണം. കെട്ടുപോകാതെ അതിനെ ജ്വലിപ്പിച്ചു നിര്‍ത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.