ലൊറേറ്റോയിലെ മാതാവിന്റെ തിരുനാള്‍ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലെ മാതാവിന്റെ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പാ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ പത്തിനായിരിക്കും തിരുനാള്‍ ആഘോഷിക്കുന്നത്.

ഈ തിരുനാളാഘോഷം എല്ലാ ജനങ്ങളെയും പ്രത്യേകിച്ച്, കുടുംബങ്ങളെയും യുവാക്കളെയും സന്യസ്തരെയും പരിശുദ്ധ അമ്മയുടെ സദ്ഗുണങ്ങളെ അനുകരിച്ച് സുവിശേഷത്തിന് ഉത്തമശിഷ്യരായി വളരാന്‍ സഹായിക്കും എന്ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് പ്രീഫെക്ട് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറാ അഭിപ്രായപ്പെട്ടു.

പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്റ കാസ ബസിലിക്ക. നസ്രത്തില്‍ നിന്ന് ടെര്‍സാറ്റോ, തുടര്‍ന്ന് റെക്കാനാറ്റി എന്നീ സ്ഥലങ്ങളിലേയ്ക്ക് മാലാഖമാര്‍ ദൈവമാതാവ് ജീവിച്ചിരുന്ന ഭവനം സംവഹിച്ചു കൊണ്ടുവന്നെന്നാണ് പരമ്പരാഗത വിശ്വാസം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.