ക്രിസ്തുവിന്റെ പതിനായിരക്കണക്കിന് ചിത്രങ്ങളുമായി പ്രവാസി മലയാളി

  ജയ്മോന്‍ കുമരകം

  മിക്കവര്‍ക്കും പലതരത്തിലുള്ള ഹോബികളുണ്ടാകാം. ചിലര്‍ സ്റ്റാമ്പ് ശേഖരിക്കും, ചിലര്‍ നാണയങ്ങളാകും ശേഖരിക്കും.ചിലര്‍ മാസികകളോ വാര്‍ത്തകളോ ശേഖരിക്കും. എന്നാല്‍ ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാത്രം ശേഖരിക്കുന്നൊരു പ്രവാസിയുണ്ട്. ലോറന്‍സ് മാമ്മന്‍ നേര്യാപറമ്പില്‍. അദ്ദേഹത്തെ ജയ്‌മോന്‍ കുമരകം എഴുതുന്നു…

  ദുബായില്‍ താമസക്കാരനും തീക്ഷ്ണമതിയായ കത്തോലിക്കാ വിശ്വാസിയമായ ലോറന്‍സിന്റെ ഒരേയൊരു ഹോബി ഈശോയുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഗൂഗിളിനെപ്പോലുംതോല്‍പ്പിച്ചുകൊണ്ടാണ് ദുബായിയില്‍ ജോലി ചെയ്യുന്ന ലോറന്‍സ് ഈശോയുടെ കാല്‍ലക്ഷത്തിലേറെ വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ട് തന്റെ അപ്പാര്‍ട്ട്‌മെന്റ് ഭിത്തി അലങ്കരിച്ചിരിക്കുന്നത്.

  ചിത്രങ്ങളൊന്നും ആവര്‍ത്തിക്കാതെ സെറ്റ് ചെയ്ത് തുണി ബാനറില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ദുബായിയിലെ അല്‍ ഗുസൈസിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് ഈ ബാനര്‍. കണ്ണൂരുകാരനായ ലോറന്‍സ് ആഴമായ കത്തോലിക്കവിശ്വസമുള്ള കുടുംബത്തിലെ അംഗമാണ്. പത്തു വൈദികരെയും 31 കന്യാസ്ത്രികളെയും കത്തോലിക്ക സഭയക്ക് സംഭാവന ചെയ്ത വലിയ കുടുംബമാണ് അദ്ദേഹത്തിന്റേത്. ഒരിക്കല്‍ മദര്‍ തെരേസ തന്റെ പിതൃഭവനം സന്ദര്‍ശിക്കുന്നതിന് ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു

  20 വര്‍ഷം മുമ്പ് തന്റെ കസിനായ ഫാ. ജോര്‍ജ് ആലുങ്കലിന് പരിശുദ്ധമാതാവിന്റെയും വിശുദ്ധകുരിശിന്റെയും ബൃഹത്തായ ഒരു ശേഖരമുണ്ടായിരുന്നു. അദ്ദേഹം ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത് അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ്. ഈശോയുടെ വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു ശേഖരിച്ചുതുടങ്ങിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു.

  പല ആരാധനാലയങ്ങളില്‍ നിന്നും വ്യത്യസ്തമെന്നു തോന്നുന്ന ചിത്രങ്ങള്‍ അദ്ദേഹം ഫോട്ടോ എടുത്തുകൊണ്ടുവന്നു. ഫോട്ടോ കളക്റ്റ് ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടായിരുന്നു ഒരു ഫ്രെയിമില്‍ ഇത് സെറ്റുചെയ്യുമ്പോള്‍ ഒന്നുപോലും ആവര്‍ത്തിക്കാതിരിക്കുക എന്നത്. അത് വലിയൊരു വെല്ലുവിളിയായിരുന്നു അദ്ദേഹം പറയുന്നു. ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ തന്റെ അമൂല്യമായ കളക്ഷന്‍ മാര്‍പാപ്പയെ കാണിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോറന്‍സ്. ഗൂഗിളില്‍ തിരഞ്ഞാല്‍ പോലും ക്രിസ്തുവിന്റെ 4000 ഇമേജുകളെ കിട്ടുകയുള്ളു.

  ഏതായാലും ക്രിസ്തു ചിത്രങ്ങളുടെ ബൃഹത്തായ ശേഖരവുമായി ഗിന്നസില്‍ ബുക്കില്‍ കയറുവാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

  ജയ്‌മോന്‍

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.