ലോഗോസ് പരീക്ഷ ജൂൺ മാസത്തേയ്ക്ക് നീട്ടി

കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് മാസത്തേക്ക് നീട്ടിയ കെസിബിസി ബൈബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ്‌ ക്വിസ്‌ പരീക്ഷ ജൂൺ മാസത്തേക്ക് നീട്ടാൻ ധാരണ. നിലവിലെ തീരുമാനമനുസരിച്ച്‌ മാർച്ച്‌ 21-നായിരുന്നു ലോഗോസ്‌ ക്വിസ്‌ പരീക്ഷ നിശ്ചയിച്ചിരുന്നത്‌. എന്നാൽ മാർച്ച്‌ മാസം എസ്‌എസ്‌എൽ‌സി പരീക്ഷയും മെയ്‌ 10 മുതൽ ജൂൺ 10വരെ സി‌ബി‌എസ്‌ഇ പരീക്ഷയും പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ലോഗോസ്‌ പരീക്ഷ ഇവ കണക്കിലെടുത്തായിരിക്കണമെന്ന്‌ ജനുവരി 5ന്‌ നടന്ന കെസിബിസി ബൈബിൾ സൊസൈറ്റി എക്‌സിക്യുട്ടിവ്‌ മീറ്റിംഗിൽ അഭിപ്രായമുയർന്നു. ഇതിൻപ്രകാരം 2020ലെ ലോഗോസ്‌ ജൂൺ 13 അഥവാ 20-നും രണ്ടാംഘട്ട ഫൈനൽ മത്സരം ഓഗസ്റ്റ്‌ ഒന്നിനും നടത്താൻ യോഗം നിർദേശിച്ചു.

തുടർന്നുള്ള 2021-ലെ ലോഗോസ്‌ രജിസ്‌ട്രേഷൻ ഓഗസ്റ്റ്‌ 1 മുതൽ സെപ്‌റ്റംബർ 30 വരെ നടത്തി, പരീക്ഷ നവംബർ പകുതിയോടെയും ഫൈനൽ പരീക്ഷ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നടത്താവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഏതെങ്കിലും കാരണവശാൽ ജൂൺ മാസത്തിൽ പരീക്ഷ നടത്തുക സാധ്യമല്ലെങ്കിൽ 2020-ലെ മത്സരം 2021-ലെ മത്സരമാക്കി മാറ്റുന്നതാണെന്ന് കെസിബിസി ബൈബിൾ സൊസൈറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ബൈബബിൾ അപ്പോസ്‌തലേറ്റ്‌ ഡയറക്‌ടർമാരുടെ മീറ്റിംഗിലും തുടർന്ന്‌ മാനേജിംഗ്‌ കൗൺസിലിലും സമർപ്പിച്ച്‌ തീരുമാനം എടുക്കും. കോവിഡ് കാലത്ത്‌ ആളുകൾ ഉത്സാഹത്തോടെ ലോഗോസിന്‌ ഒരുങ്ങുന്നുവെന്നത്‌ സന്തോഷകരമായ കാര്യമാണെന്നും വചനത്തിൽ ആശ്രയിക്കാൻ ഈ സംരംഭം കാരണമാകുന്നുവെന്നും കെസിബിസി ബൈബിൾ സൊസൈറ്റി വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.