ലോഗോസ് ക്വിസ് മത്സര തീയതി പുതുക്കി നിശ്ചയിച്ചു

കോവിഡ്-19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ലോഗോസ് ക്വിസ് 2020 പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. 2021 മാർച്ച് 21 ആണ് പുതിയ തീയതി. ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ മാറ്റം വരാം.

ലോഗോസ് ക്വിസ് സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാൻ നടത്തിയ ഗൂഗിൾ മീറ്റിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റവ. ഡോ. ജെയിംസ് ആനാപറമ്പിലും വിവിധ രൂപതകളിലെ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറുമാരും പങ്കെടുത്തു.

കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ ലോഗോസ് ക്വിസിൽ പങ്കെടുക്കുന്നവരെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.