‘ലോഗോസ് ക്വിസ് 2020’ മത്സരം ഡിസംബര്‍ 27-ന്

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് ക്വിസ് 2020’ മത്സരം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വചന ഞായര്‍ ആചരിക്കുന്ന 2020 ഡിസംര്‍ 27-ന് ഉച്ചകഴിഞ്ഞ് നടത്തുന്നതാണെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

ഓഗസ്റ്റ് 31 വരെയാണ് പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയം. പ്രതികൂലസാഹചര്യങ്ങള്‍ തുടരുന്ന സ്ഥലങ്ങളില്‍ ഇളവ് അനുവദിക്കുന്നതാണ്. ഇന്ത്യയിലെ 40 രൂപതകളില്‍ നിന്ന് ആറുലക്ഷത്തോളം പേര്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്ന ഈ വചന മാമാങ്കം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് നടത്തപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്ക്കും സൗകര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.