ആഗോള ലോഗോസ് മത്സരം ഡിസംബര്‍ 19 -ന്

കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 21 -ാമത്തെ ആഗോള ബൈബിള്‍ ക്വിസ് ഡിസംബര്‍ 19 -ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് അതതു സ്ഥലത്തെ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിക്കപ്പെടുന്നു. ഈ ബൈബിള്‍ പഠനക്വിസില്‍ പങ്കെടുക്കാന്‍ ഒക്‌ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും.

മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് മത്സരം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഗ്രൂപ്പുഭേദമില്ലാതെയുള്ള പൊതുവായ പരീക്ഷയായിരിക്കും സംഘടിപ്പിക്കുന്നത്. ഓരോ രൂപതയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ വീതം 2022 ജനുവരി 15 -ാം തീയതിയിലെ സംസ്ഥാനതല ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നു. പരീക്ഷയിലെ ആദ്യസ്ഥാനക്കാര്‍ക്ക് ട്രോഫിയും 25,000, 20,000 15,000, 10,000, 5,000 എന്നീ ക്രമത്തില്‍ ക്യാഷ്‌പ്രൈസും നല്കപ്പെടുന്നതാണ്.

സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.