പാപ്പയുടെ ഫാത്തിമ സന്ദര്‍ശനത്തിന്റെ പുതിയ ലോഗോ

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ ഫാത്തിമ തീര്‍ഥാടനത്തോടനുബന്ധിച്ച ലോഗോ പ്രസിദ്ധീകരിച്ചു. ഫാത്തിമയില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികാഘോഷവേളയിലാണ് പാപ്പയുടെ ഫാത്തിമ സന്ദര്‍ശനം. ‘മറിയത്തിന്റെ അമലോത്ഭവഹൃദയം’ എന്നതാണ് പാപ്പയുടെ സന്ദര്‍ശന വിഷയം.  ജപമാലമണികള്‍ കൊണ്ട് തയ്യാറാക്കിയ മധ്യത്തില്‍ കുരിശു വരത്തക്ക വിധത്തിലുള്ള ഹൃദയത്തിന്റെ രൂപമാണ് ലോഗോ.
ഫ്രഞ്ചേസ്‌കോ പ്രൊവിദേന്‍സയാണ് ഈ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ‘ഫ്രാന്‍സിസ് പാപ്പാ  ഫാത്തിമ 2017’ എന്നും ‘മറിയത്തോടു കൂടെ പ്രത്യാശയോടും സമാധാനത്തോടും കൂടിയ തീര്‍ത്ഥാടനം’ എന്നും പോര്‍ച്ചുഗീസ് ഭാഷയില്‍ കുറിച്ചിട്ടുണ്ട്. 2017 മെയ് 12-13 തീയതികളിലാണ് പാപ്പയുടെ സന്ദര്‍ശനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.