ഒരു കത്തോലിക്കാ പുരോഹിതനായി മെക്‌സിക്കോയിൽ ജീവിക്കുന്നത് വളരെ അപകടകരമെന്ന് റിപ്പോർട്ട്

ഒരു കത്തോലിക്കാ പുരോഹിതനായി മെക്‌സിക്കോയിൽ ജീവിക്കുന്നത് വളരെ അപകടകരമെന്ന് മെക്സിക്കോയിലെ മൾട്ടി മീഡിയ കാത്തലിക് സെന്ററിന്റെ (സിസിഎം) അന്വേഷണ യൂണിറ്റ് തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഫാ. സെർജിയോ ഒമർ സോറ്റെലോ അഗ്വിലാറും സിസിഎം റിസർച്ച് യൂണിറ്റിന്റെ കോർഡിനേറ്റർ ഗില്ലെർമോ ഗസാനിനി എസ്പിനോസയും ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

1990 -നും 2021 -നും ഇടയിൽ രാജ്യത്ത് കത്തോലിക്കാ വിശ്വാസികൾക്കെതിരെ 79 ആക്രമണങ്ങളാണ് നടന്നത്. ഒരു കർദ്ദിനാൾ, 61 വൈദികർ, ഒരു ഡീക്കൻ, നാല് സന്യസ്തർ, ഒൻപത് അത്മായ വിശ്വാസികൾ, ഒരു കത്തോലിക്കാ പത്രപ്രവർത്തകൻ, രണ്ട് വൈദികർ എന്നിവരായിരുന്നു ആക്രമണത്തിന് ഇരകളായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012 ഡിസംബർ 29 -ന് കാണാതായ സമോറ രൂപതയിലെ വൈദികനായ സാന്റിയാഗോ അൽവാരസ് ഫിഗുറോവയെക്കുറിച്ചും 2013 നവംബർ 3 -ന് സിയുഡാഡ് വിക്ടോറിയ രൂപതയിൽ നിന്നും കാണാതായ ഫാ. കാർലോ ഒർനെലസ് പുഗയെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ല.

ഇതുവരെ ആക്രമണത്തിൽ മൂന്നു വൈദികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. “വൈദികർക്കും മതവിശ്വാസികൾക്കും കത്തോലിക്കാ ദൈവാലയങ്ങൾക്കും എതിരായ ആക്രമണങ്ങൾ മെക്സിക്കോയിൽ വർദ്ധിച്ചുവരികയാണ്. സ്റ്റേറ്റ് പ്രോസിക്യൂട്ടർമാരോ, അറ്റോർണി ജനറലിന്റെ ഓഫീസോ ഈ ആക്രമണങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല” – റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.