കഴിഞ്ഞ കാലത്തെക്കുറിച്ചും ഭാവി കാലത്തെക്കുറിച്ചും ആകുലപ്പെടാറുണ്ടോ? ഈ ലുത്തിനിയ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം ആകുലപ്പെടുക എന്നത് മനുഷ്യരുടെ സ്വഭാവമാണ്. പലപ്പോഴും അത്തരം ചിന്തകള്‍ അപകടത്തിലേയ്ക്ക് മാത്രമേ നയിക്കുകയും ചെയ്യുകയുള്ളൂ. പ്രാര്‍ത്ഥനയെയാണ് ഇത്തരം ആകുലതകളില്‍ നിന്ന് മോചനം നേടാനായി നാം ആശ്രയിക്കേണ്ടത്. ജീവിതത്തിലെ പല കാലഘട്ടങ്ങളില്‍ നടന്നതിനെക്കുറിച്ചും നടക്കാനിരിക്കുന്നവയെക്കുറിച്ചും ആകുലപ്പെട്ടും നിരാശപ്പെട്ടും കഴിയുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു പ്രാര്‍ത്ഥന സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസത്തിന്റെ ലുത്തിനിയ എന്ന പേരിലുള്ള അതിശക്തമായ ആ പ്രാര്‍ത്ഥന ഇങ്ങനെയാണ്…

വിശ്വാസത്തിന്റെ ലുത്തിനിയ

ദൈവമേ, അങ്ങെന്നെ സ്‌നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

സ്‌നേഹിക്കപ്പെടാന്‍ യോഗ്യനല്ലെന്ന ചിന്തയില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

അങ്ങയുടെ വചനങ്ങളെയും വാഗ്ദാനങ്ങളെയും അവിശ്വസിക്കുന്നതില്‍ നിന്ന് … ഈശോയെ എന്നെ വിടുവിക്കണമേ

നിഷ്‌കളങ്കതയോടെ അങ്ങയെ സമീപിക്കാത്ത മനോഭാവത്തില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

അങ്ങയുടെ ഇഷ്ടങ്ങളെ തിരസ്‌കരിക്കുന്നതില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

ഭാവിയെക്കുറിച്ചുള്ള ആകുലതകളില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നോവുകളില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാത്ത മനോഭാവത്തില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

അങ്ങയുടെ സ്‌നേഹത്തെയും സ്വാധീനത്തെയും അവിശ്വസിക്കുന്നതില്‍ നിന്ന്… ഈശോയെ എന്നെ വിടുവിക്കണമേ

എന്റെ എല്ലാ പ്രശ്‌നങ്ങളിലും അങ്ങ് കൂടെയുണ്ടെന്നതിനെയോര്‍ത്ത്… ഈശോയെ ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു

അങ്ങയിലുള്ള പ്രത്യാശ എനിക്ക് നല്ലത് വരുത്തുമെന്നതിനെക്കുറിച്ച്… ഈശോയെ ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു

എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ആവശ്യമായ ശക്തി അങ്ങ് നല്‍കുമെന്ന് … ഈശോയേ ഞാന്‍ വിശ്വസിക്കുന്നു

അങ്ങ് കര്‍ത്താവും ദൈവവുമാണെന്ന്, അങ്ങെന്നെ സ്‌നേഹിക്കുന്നുവെന്ന് … ഈശോയെ ഞാന്‍ വിശ്വസിക്കുന്നു

ഞാന്‍ അങ്ങയുടെ പ്രിയപുത്രനാണെന്ന്… ഈശോയെ ഞാന്‍ വിശ്വസിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.