ലത്തീന്‍ ഡിസംബര്‍ 28, മത്താ. 2:13-18 – ജീവിതനിയോഗം

ജോസഫിനുള്ള ദൈവനിയോഗം, ഉണ്ണീശോയേയും മറിയത്തെയും കൂട്ടി യാത്രചെയ്യാനാണ്. നിനക്കു വേണ്ടിയും ഇത്തരം ഒരു ദൈവനിയോഗം ഉണ്ടാകും. ഒറ്റക്കല്ല, ഒരു പറ്റം പേരെക്കൂട്ടി യാത്രചെയ്യേണ്ടവനാണ് നീ. നിന്റെ കൂടെ കൊണ്ടുനടക്കാനായി ദൈവം നിശ്ചയിച്ചിരിക്കുന്നവര്‍ ആരെല്ലാമാണ്? അവരെ മനസ്സിലാക്കുന്നതിലും അവരേയും കൂട്ടി ജീവിതയാത്ര ചെയ്യുന്നതിലുമാണ് നിന്റെ ജീവിതവിജയം അടങ്ങിയിരിക്കുന്നത്. ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്നവരെ തിരിച്ചറിയുക, അവരുടെ സുരക്ഷയും സംരക്ഷയും നിന്റെ ജീവിതധര്‍മ്മമാകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.