പാഠം 31: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. വീഞ്ഞ് വെള്ളത്തോടും വെള്ളം വീഞ്ഞിനോടും കലര്‍ത്തപ്പെടുന്നു. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.

പ്രിയപ്പെട്ടവരെ, ആ കലര്‍ത്തപ്പെട്ട വീഞ്ഞും വെള്ളവും പോലെ ഒന്നിക്കേണ്ടവനാണ് ഞാനും എന്‍റെ ഈശോയും. വിശുദ്ധ കുര്‍ബാനയില്‍ നാം സ്വീകരിക്കുന്ന ഈശോ എന്നിലൊന്നായി തീരുന്നു. ഞാന്‍ അവനിലും ഒന്നായി തീരുന്നു. വെള്ളത്തെയും വീഞ്ഞിനെയും ഒന്നിച്ചു ചേര്‍ത്തുകഴിഞ്ഞ് അതിനെ വീണ്ടും വേര്‍തിരിക്കുക ദുഷ്ക്കരമാണ്. അതുപോലെ, വിശുദ്ധ കുര്‍ബാനയിലൂടെ എന്‍റെ ഉള്ളിലേയ്ക്ക് വന്ന എന്‍റെ ഈശോയെ എന്നില്‍ നിന്ന് വേര്‍തിരിക്കാന്‍, എന്നെ ഈശോയില്‍ നിന്ന് വേര്‍തിരിക്കാന്‍ ഒരിക്കലും ഇടവരാതിരിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.