പാഠം 30: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയെ ഒരു ബലിയായി നാം മനസ്സിലാക്കുമ്പോള്‍, പണ്ടുമുതലേ ബലിയര്‍പ്പിക്കുവാന്‍ പോകുന്നയാള്‍ അവന്‍റെ കയ്യില്‍ കാഴ്ച്ചവസ്തുക്കളുമായാണ് ബലിയര്‍പ്പിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് പോവുക.

വിശുദ്ധ കുര്‍ബാന ഒരു ബലിയാണ്. നീ ആ ബലിക്ക് പോകുമ്പോൾ വെറുംകയ്യോടെയാണോ പോകുന്നത്..? അതോ നിന്‍റെ കയ്യിലെന്തെങ്കിലുമുണ്ടോ..? നാം ഇടുന്ന സ്തോത്രകാഴ്ച അല്ല, പകരം നിന്റെ ദുഃഖങ്ങൾ, നിന്റെ ആവലാതികള്‍, നിന്റെ സന്തോഷങ്ങള്‍, നിന്റെ സ്വപ്നങ്ങള്‍ അതെല്ലാമായിട്ട് നീ ബലിയില്‍ പങ്കെടുക്കാന്‍ പോണം. വെറുംകയ്യോടെ നീ ബലിയില്‍ പങ്കെടുക്കാന്‍ പോകരുത്.

എന്‍റെ ആവലാതികള്‍, എന്‍റെ ദുഃഖങ്ങള്‍ ഒക്കെ ആ ബലിക്കല്ലിൽ വച്ച് കര്‍ത്താവിന്‍റെ വലിയ ആ സമ്മാനം – വിശുദ്ധ കുർബാനയുമായിട്ടാണ് നമ്മള്‍ തിരികെ പോരേണ്ടത്. ദൈവം തന്നെ നമ്മളോടൊപ്പം തിരികെ വരികയാണ്. ആ ഒരു അനുഗ്രഹത്തിനായി ഒരുക്കത്തോടു കൂടി ബലിവസ്തുക്കളുമായി ബലിപീഠത്തിങ്കലേയ്ക്ക് ചെല്ലാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.