ശ്രദ്ധ മരിക്കുമ്പോള്‍…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മഴ പെയ്ത് തോര്‍ന്ന സമയം. പതിവുപോലെ അന്നും നടക്കാനിറങ്ങി. സന്ധ്യയായപ്പോള്‍ ലൈറ്റ് ഓണാക്കാന്‍ പള്ളി വരാന്തയിലേക്ക് കയറിയതാണ്. ഗ്രാനൈറ്റില്‍ കിടന്ന മഴവെള്ളത്തില്‍ ചവിട്ടി തെന്നിവീണു. ദൈവാനുഗ്രഹം കൊണ്ടാണ് തലയ്ക്ക് ക്ഷതമേല്‍ക്കാതെ രക്ഷപ്പെട്ടത്.

മഴവെള്ളം ഗ്രാനൈറ്റില്‍ കെട്ടിക്കിടക്കുന്നത് എത്രയോ തവണ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ശ്രദ്ധിച്ചു നടക്കണമെന്ന് മറ്റുള്ളവരോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു നിമിഷം എന്റെ ശ്രദ്ധയൊന്ന് പതറിയപ്പോള്‍ ഞാനും വീണു. അതെ, ശ്രദ്ധ മരിക്കുന്നിടത്താണ് അപകടം ജനിക്കുന്നത്. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പല വീഴ്ചകള്‍ക്കും കാരണം അമിതമായ ആത്മവിശ്വാസമോ, ശ്രദ്ധക്കുറവോ ആയിരിക്കും. ഭൗതികജീവിതത്തില്‍ മാത്രമല്ല ആദ്ധ്യാത്മികജീവിതത്തിലും സ്ഥിതി അതുതന്നെ.

ഒരു ധ്യാനത്തില്‍ സംബന്ധിച്ച് മടങ്ങി വരുമ്പോഴോ, പാപസങ്കീര്‍ത്തനത്തിനു ശേഷമോ വല്ലാത്ത ദൈവാനുഭവമായിരിക്കും. എന്നാല്‍ അനുദിന പ്രാര്‍ത്ഥനയും ധ്യാനവും വചനവായനയും വിശുദ്ധ കുര്‍ബാനയുമെല്ലാം മുടങ്ങിപ്പോകുമ്പോഴോ? നമ്മുടെ സ്ഥിതി ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ മോശമായിരിക്കും. അതുകൊണ്ട് ‘ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍’ (മര്‍ക്കോ. 13:33) എന്ന ക്രിസ്തുവിന്റെ താക്കീതിന് വില കൊടുക്കാം.

കോവിഡിന്റെ അതിവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആത്മീയമായും ഭൗതികമായും നമുക്ക് ഉണര്‍വുള്ളകരാകാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.