അശാന്തിയുടെ നടുവിലും പ്രത്യാശയോടെ

ജിന്‍സി സന്തോഷ്‌

പാറകൾക്കും മലകൾക്കും ഇടയിലൂടെ കുത്തിയൊലിച്ചാണല്ലോ അരുവികളും നദികളും ശാന്തത കൈവരിക്കുന്നത്. ജീവിതവഴികളിൽ ഭയപ്പെടുക, തളർന്നു പോകുക എന്നത് മനുഷ്യസഹജമാണ്‌. അതുകൊണ്ടാണല്ലോ ‘ഭയപ്പെടേണ്ടാ’ എന്ന് അനേക പ്രാവശ്യം വിശുദ്ധ ബൈബിൾ ആവർത്തിക്കുന്നത്.

ഭയചകിതനായ മനുഷ്യന് ദൈവം നല്കുന്ന ഒരു ആശ്വാസദൂതാണത്. ദൈവാത്മാവിനോട് ചേർന്ന് യാത്ര ചെയ്യുന്ന വിശ്വാസിയുടെ ജീവിതം കൊടുങ്കാറ്റിനു നടുവിലും ശാന്തത കൈവരിക്കാൻ പ്രാപ്തമാകും. ജീവിതത്തിൽ ഇരുളടഞ്ഞ വഴികൾ തണ്ടേണ്ടി വരുന്ന മനുഷ്യജീവിതം പുഴ പോലെയാണം. പിടയുന്ന മനസ്സിന് ശാന്തിയുടെ തുരുത്തുകൾ നഷ്ടപ്പെടുമ്പോൾ, അടുപ്പിച്ച് നിർത്തേണ്ടവർ അകലങ്ങളിലേക്ക് ചേക്കേറുമ്പോൾ, അശാന്തിയുടെ നടുവിലും ശാന്തതയോടെ ദൈവത്തിലാശ്രയിച്ച് ജീവിതത്തെ മുറുകെ പിടിക്കണം.

ദുരിതവേളകളിൽ ഒരു തവണ മാത്രം പറയുന്ന ‘ദൈവത്തിനു മഹത്വം’
ഐശ്വര്യസമൃദ്ധിയിലെ ഒരായിരം കൃതജ്ഞതയുടെ പ്രവൃത്തികളെക്കാൾ വിലയുള്ളതാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് മനുഷ്യന്റെ ഔദാര്യത്തേക്കാൾ വലുത്. “കര്‍ത്താവാണ് നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്ന് നിന്നോടു കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ” (നിയമാ. 31:8).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.